
- [message]
- ##check## Circular - DHSE
- 2021 ലെ ഒന്നാം വർഷ ഹയർസെക്കന്ററി മാത്യകാ പരീക്ഷകൾ 31/08/2021 മുതൽ 04/09/2021 വരെ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഒന്നാം വർഷ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് ഹയർസെക്കന്ററി ചോദ്യ മാതൃകകൾ പരിചിതമല്ലാത്തത് കൊണ്ട് ആയത് പരിചയപ്പെടുത്തുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ മാതൃകാ പരീക്ഷകൾ വിദ്യാർത്ഥികൾക്ക് രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിൽ ഇരുന്ന് തന്നെ എഴുതാവുന്നതാണ്. പരീക്ഷാ ടൈംടേബിൾ പ്രകാരം നിശ്ചിത സമയത്ത് വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ www.dhsekerala.gov.in എന്ന പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പരീക്ഷ എഴുതിയ ശേഷം ആവശ്യമെങ്കിൽ അദ്ധ്യാപകരുമായി ടെലിഫോൺ മുഖാന്തിരം സംശയ നിവർത്തി വരുത്താവുന്നതുമാണ്. അദ്ധ്യാപകർ ആവശ്യമായ സഹായം വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്. മാർച്ചിലെ രണ്ടാം വർഷ പാഠഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടുന്നതിനാൽ 06/09/2021 ആരംഭിക്കുന്ന ഒന്നാം വർഷ ഹയർ സെക്കന്ററി പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
First Year Higher Secondary Model Examination Timetable 2021
ഒന്നാം വർഷ ഹയർസെക്കന്ററി മാതൃകാ പരീക്ഷയുടെ ടൈംടേബിൾ.
DATE | SUBJECT (9.30 AM) | SUBJECT (1.30 PM) (FRIDAY 2.00 P.M) |
---|---|---|
31/08/2021 TUESDAY | BIOLOGY, ELECTRONICS, POLITICAL SCIENCE, SANSKRIT SAHITHYA, COMPUTER APPLICATION, ENGLISH LITERATURE | PART II LANGUAGES, COMPUTER SCIENCE AND INFORMATION TECHNOLOGY, COMPUTER INFORMATION TECHNOLOGY (OLD) |
01/09/2021 WEDNESDAY | CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS STUDIES, COMMUNICATIVE ENGLISH | MATHEMATICS, PART III LANGUAGES, SANSKRIT SASTRA, PSYCHOLOGY |
02/09/2021 THURSDAY | GEOGRAPHY, MUSIC, SOCIAL WORK, GEOLOGY, ACCOUNTANCY | PART I ENGLISH |
03/09/2021 FRIDAY | HOME SCIENCE, GANDHIAN STUDIES, PHILOSOPHY, JOURNALISM, COMPUTER SCIENCE, STATISTICS | PHYSICS, ECONOMICS |
04/09/2021 SATURDAY | SOCIOLOGY, ANTHROPOLOGY, ELECTRONIC SYSTEMS, ELECTRONICS SERVICE TECHNOLOGY (OLD) | NIL |