
Here is a broad comparison between Blogger and WordPress. This will enable you to choose which one is best for you. Depending on your needs, deciding whether to have Google Blogger or WordPress. I am providing this information with a greater emphasis on the people of Kerala, so I am giving all the information in Malayalam.
Blogger Vs Wordpress, Which One is Best?
എല്ലാവർക്കും സുപരിചിതമായ ഒരുകാര്യമാണ് ബ്ലോഗിങ്. എന്നാൽ ഗൂഗിളിന്റെ ബ്ലോഗർ വേണോ വേർഡ്പ്രസ്സ് വേണോ എന്ന കാര്യത്തിൽ നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടായേക്കാം. അതു പരിഹരിക്കുക എന്ന ലക്ഷ്യമാണ് ഞാൻ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കകാർക്കുപോലും എളുപ്പത്തിൽ മനസിലാകാനും കേരളത്തിൽ ഉള്ളവർക്ക് കൂടുതൽ ഊന്നൽ നൽകുന്നതുകൊണ്ടുമാണ് ഞാൻ മലയാളത്തിൽ എഴുതാൻ തീരുമാനിച്ചത്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും താഴെ കാണുന്ന കമന്റ് ബോക്സിലൂടെ അറിയുക്കുമല്ലോ.
ബ്ലോഗർ വേണോ വേർഡ്പ്രസ്സ് വേണോ എന്ന് തെരഞ്ഞെടുക്കാൻ വേണ്ടി നാം ആദ്യം നമ്മുടെ ആവശ്യകതയും ചെലവുകളെയും കുറിച്ച് ചിന്തിക്കണം. തുടക്കകാർക്കു ഈ രണ്ടു പ്ലേറ്റ്ഫോമും ഒരുപോലെ ഉപയോഗിക്കാമെങ്കിലും ചെലവ് കണക്കാക്കുബോൾ വേർഡ്പ്രസ്സിന് കൂടുതലാണ്. ബ്ലോഗർ ഗൂഗിളിന്റേതാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഒരു ചെലവുപോലും ഇല്ലാതെ തന്നെ നമുക്കിതാരംഭിക്കാവുന്നതേയുള്ളൂ. എന്നാൽ അത് കൂടുതൽ ഭംഗിപ്പെടുത്തുബോൾ ചെലവ് ആവശ്യമായി വരും. അതായത് ബ്ലോഗർ തരുന്ന പൊതുവായ അഡ്രസ്സിനു (blogspot.com) പകരം നമുക്കു ഇഷ്ടമുള്ള അഡ്രസ്സിലേക്ക് (domain) മാറുബോഴും വെബ്സൈറ്റിന്റെ ഡിസൈനിൽ മാറ്റം വരുത്തുബോഴും. എന്നിരുന്നാലും വേർഡ്പ്രസ്സുമായി താരതമ്യം ചെയ്യുബോൾ ചെലവ് കുറവാണ്. ഇനി രണ്ടിന്റേയും താരതമ്യം നോക്കാം.
ബ്ലോഗറിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ
✔ ഫ്രീയായി തുടങ്ങാൻ കഴിയും✔ ചെലവ് കുറവ്
✔ ഇഷ്ടമുള്ള അഡ്സ്സിലേക്ക് മാറാൻ കഴിയും (Custom domain)
✔ ഹോസ്റ്റിങ് (Hosting) ആവശ്യമില്ല (എന്നാൽ വേറെ എടുത്തും ചെയ്യാം)
✔ ഹോസ്റ്റിങിന് ചെലവില്ല (ഫ്രീ ആണ്)
✔ നിർദ്ദേശനുസരണം ഭേദഗതി വരുത്താൻ (Customization) പരിമിതികൾ ഉണ്ട്.
വേർഡ്പ്രസ്സിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ
✔ ഫ്രീയായി തുടങ്ങാൻ കഴിയും (എന്നാൽ ചില പരിമിതികൾ ഉണ്ട്.)✔ ചെലവ് കൂടുതൽ
✔ ഇഷ്ടമുള്ള അഡ്സ്സിലേക്ക് മാറാൻ കഴിയും (Custom domain)
✔ ഹോസ്റ്റിങ് (Hosting) ആവശ്യമാണ്.
✔ ഹോസ്റ്റിങിന് ചെലവ് ആവശ്യമായി വരും.
✔ ഇഷ്ടാനുസരണം ഭേദഗതികൾ (Customize) വരുത്താൻ കഴിയും.
നിങ്ങൾ ഒരു തുടക്കകാരനും ചെലവു കുറഞ്ഞ രീതിയിൽ ആണ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബ്ലോഗർ (Blogger) തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. അല്ല, ഒരു പ്രഫഷനൽ രീതിയിലാണ് തുടങ്ങുകയും അത് കൊണ്ടു പോകുവാനും ആണ് ആഗ്രഹിക്കുന്നുവെങ്കിൽ വേർഡ്പ്രസ്സ് (Wordpress) തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.
നിങ്ങൾക്ക് ഒരു വെബ്സൈറ്റ് തുടങ്ങാൻ ആഗ്രഹം ഉണ്ടെങ്കിൽ അതിന് എന്റെ സഹായത്തിനും സർവ്വീസിനുമായി എന്നെ ബന്ധപ്പെടാവുന്നതാണ്. Contact Me