Quantcast
Channel: Learn More Kerala
Viewing all articles
Browse latest Browse all 518

Create a Free Blog with Blogger.com - Malayalam Help

$
0
0
create free blog
Here's how to start a blog through Google's Blogger site. This is a free blogging platform. Anyone can get started with Google Account.

How to Create a Free Blog?

ഈ പോസ്റ്റിലൂടെ എങ്ങനെയാണ് ഒരു പുതിയ ബ്ലോഗ് തുടങ്ങുന്നത് എന്നു നോക്കാം. അതിനു മുൻപായി ഒരു ഗൂഗിൾ അക്കൗണ്ട് ഉണ്ടാക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ടിയിട്ട് ഗൂഗിൾ ഇന്ത്യ വെബ്സൈറ്റ് (www.google.co.in) സന്ദർശിക്കുകയോ www.google.comസൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്. അപ്പോൾ ലഭ്യമാകുന്ന സെർച്ച് പേജിന്റെ വലത് വശത്തിന് ഏറ്റവും മുകളിലായി കാണുന്ന 'Sign in'ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അകൗണ്ട് ലോഗ് ഇൻ ചെയ്യാവുന്നതാണ്.പുതിയ അകൗണ്ട് വഴിയാണ് തുടങ്ങുന്നതെങ്കിൽ "Create Account' - ൽ ക്ലിക്ക് ചെയ്ത് സ്കീനിൽ കാണുന്നതിന് ശരിയായ വിവരങ്ങൾ നൽകി തുടങ്ങാവുന്നതാണ്.

google sign in

Blogger Sign In

ഗൂഗിളിന്റെ അക്കൗണ്ട് തുടങ്ങി കഴിഞ്ഞാൽ ഇനി ചെയ്യേണ്ടത് ബ്ലോഗറിൽ ലോഗ് ഇൻ ചെയ്യലാണ്. അതിനായി www.blogger.comസന്ദർശിച്ച് 'Sign in'/'Create Your Blog'ബട്ടണിൽ ക്ലിക് ചെയ്ത് ഇമെയിലും പാസ്സ് വേർഡും നൽകി പ്രവേശിക്കുന്നാവുന്നതാണ്. 

create blog with blogger

Create Your Blog

അതു കഴിയുന്പോൾ വരുന്ന പുതിയ സ്ക്രീനിൽ 'CREATE NEW BLOG'ബട്ടണിൽ ക്ലിക് ചെയ്യുക.

create new blog

അപ്പോൾ പുതിയ ബ്ലോഗ് തുടങ്ങേണ്ട അഡ്രസ്സ് പേജ് വരുന്നതാണ്.

create blogger address

ഇവിടെ Title എന്ന ഭാഗത്ത് തുടങ്ങാൻ പോകുന്ന ബ്ലോഗ്ഗിന്റെ പേര് നൽകാവുന്നതാണ്.  Address - എന്ന ബോക്സിൽ ബ്ലോഗിന്റെ അഡ്രസ്സ് നല്കുക. (ഉദാഹരണം നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക). നിങ്ങൾ കൊടുക്കുന്ന അഡ്രസ്സ് ലഭ്യമാണെങ്കിൽ നീല നിറത്തിൽ ടിക്ക് മാർക്ക് വരുന്നതാണ്. Theme- ഇവിടെ വച്ച് തെരഞ്ഞെടുക്കുകയോ അല്ലെങ്കിൽ പിന്നീട് മാറ്റം വരുത്താവുന്നതുമാണ്. ഇനി 'Create blog!'ബട്ടൺ സെലക്ട് ചെയ്ത് പുതിയ ബ്ലോഗ് ഉണ്ടാക്കാം.

google domain
അപ്പോൾ മുകളിൽ നൽകിയിരിക്കുന്നതുപോലെ ഒരു സ്ക്രീൻ തെളിയും. ഇത് ക്ലോസ്സ് ചെയ്യുകയോ 'No thanks'ബട്ടണിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ഇത് ഉപയോഗിക്കുന്നത് 'Custom Domain'വേണ്ടിയാണ്. അതായത് ബ്ലോഗിന്റെ അഡ്രസ്സ് കഴിഞ്ഞു വരുന്ന blogspot.com മാറ്റാൻ വേണ്ടിയാണ്. ഇത് ചെയ്യാൻ ചെലവ് ആവശ്യമാണ് അതിനെക്കുറിച്ച് അടുത്ത പോസ്റ്റിൽ പറയാം.

ഇപ്പോൾ നിങ്ങൾ ഒരു പുതിയ ബ്ലോഗ് ഉണ്ടാക്കി കഴിഞ്ഞു. ഇനി ബ്ലോഗിന്റെ ഓപ്ഷൻസും സെറ്റിങ്ങുകളും നോക്കാം.

blogger settings and options

Blogger Options

✔ Posts - ഇവിടെയാണ് പുതിയ ആർട്ടിക്കിൾസ് ഉണ്ടാക്കുന്നത്.
✔ Stats - ബ്ലോഗിന്റെ സ്റ്റാറ്റസ് ആണ്. അതായത് വിസിറ്റേഴ്സിനെ കുറിച്ചഉള്ള വിവരങ്ങൾ, പേജ് വ്യൂ, തുടങ്ങിയവ.
✔ Comments - ബ്ലോഗിൽ വരുന്ന കമന്റ്സ് ഇവിടെ കാണാൻ കഴിയും
✔ Earnings - ആഡ്സെൻസ് (Adsense) കണക്റ്റ് ചെയ്യുന്നതിനും അതിന്റെ കുറച്ച് സെറ്റിങ്സുമാണ്.
✔ Pages - കോൺടാക് പേജ് തുടങ്ങിയവ ഉണ്ടാക്കാൻ.
✔ Layout - ബ്ലോഗിന്റെ ലേഔട്ട് കാണാനും മാറ്റം വരുത്തുവാനും.
✔ Theme - ബ്ലോഗിന്റെ തീം എഡിറ്റ് ചെയ്യാൻ.
✔ Settings - ബ്ലോഗുമായി ബന്ധപ്പെട്ട സെറ്റിങ്ങുകൾ.
1. Basic
2. Posts, Comments and Sharing
3. Email
4. Language and Formatting
5. Search Preferences
6. Other
7. User Settings

ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങൾക്ക് ഇതുപോലെ ഒരു ബ്ലോഗ്ഗ് ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എന്റെ സഹായത്തിനായി  എന്നെ ബന്ധപ്പെടാവുന്നതാണ്.  Contact Me

Viewing all articles
Browse latest Browse all 518

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>